ജിദ്ദ: മത, രാഷ്ട്രിയഭേതമില്ലാതെ കേരളത്തിന്റെ ജനമനസിൽ ചിര പ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്ന ഇ.കെ.നയനാരുടെ പതിമൂന്നാം ചരമദിനം, ജിദ്ദ നവോദയ ഷറഫിയ സി.സി. ഓഫീസിൽ ആചരിച്ചു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ ഇ.കെ. നയനാർ ജനന·യ്ക്കായി തുടങ്ങി വച്ച പദ്ധതികൾ ഫലപ്രാപ്പ്ത്തിയിൽ എത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പറഞ്ഞു. ചടങ്ങിൽ സി.എം. അബ്ദു റഹ്മാൻ നയനാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. മൊയ്തീൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് യൂസഫ് മടത്തൊടി സ്വാഗതവും റഫീക്ക് പത്തനാപുരം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസത്ഫ കെ.ടി
ജിദ്ദ നവോദയ ഇ.കെ.നയനാർ അനുസ്മരണം നടത്തി
08:54 PM May 22, 2017 | Deepika.com