കുവൈത്ത്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ അനിൽ മാധവ് ദവേയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപെടുത്താൻ ഭാരതീയ പ്രവാസി പരിഷദ് അബ്ബാസിയ അമൃതും ഹാളിൽ അനുസ്മരണ യോഗം നടത്തി.
എം. കെ. സുമോദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രവിണ്‍, വിജയരാഘവൻ, നാരായണൻ ഒതയോത്ത്, ഹരി ബാലരാമപുരം, ബിനോയ് സെബാസ്റ്റ്യൻ, രമേശ്പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജ് ഭണ്ഡാരി യോഗത്തിൽ സ്വാഗതവും ശരത് കൃതഞതയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മന്ത്രിഅനിൽ മാധവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
02:58 PM May 21, 2017 | Deepika.com