കുവൈത്ത്: അംഗവൈകല്യത്തെ ധീരതയോടെ അതിജീവിച്ചുകൊണ്ട് സംഗീതത്തിലും ചിത്രരചനയിലും തന്േറതായ മികവുതെളിയിച്ച കണ്മണിക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (അഉഅഗ) സ്വീകണം നൽകി. പരിമിതികളെ അതിജീവിച്ചുകൊണ്ട് കാലിലെ വിരലുകൾകിക്കിടയിൽ പേന ചേർത്ത് വച്ച് എഴുതി കണ്മണി നേടിയ പത്താം ക്ലാസിലെ ഉന്നതവിജയത്തിൽ കണ്മണിയെ എഡിഎകെ അനുമോദിച്ചു.
രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്റെ സ്നേഹോപഹാരം പ്രസിഡന്റ് ബി.എസ്. പിള്ള സമ്മാനിച്ചു. പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട്, ട്രഷറർ ഷിബു ചെറിയാൻ, ക്രിസ്റ്റഫർ ഡാനിയേൽ, ബിനു ചേന്പാലയം, സകീർ പുത്തൻ പാലത്ത്,ഷംസു താമരക്കുളം, മാത്യു അച്ചൻകുഞ്ഞു, പി.ഐ. ഷാജി, സിനിജിത് ദേവരാജ്, റോഷൻ ജേക്കബ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് സ്വീകരണം നൽകി
09:00 PM May 20, 2017 | Deepika.com