ജിദ്ദ: കേരളത്തിലെ നിർധനരായ മുന്നൂറ് കുടുംബങ്ങൾക്കായി പത്ത് ലക്ഷം രൂപയുടെ റംസാൻ കിറ്റ് നൽകാൻ ശറഫിയ കെ എംസിസി സ്നേഹസ്പർശം കമ്മിറ്റി തീരുമാനിച്ചു. ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ സന്പൂർണ കിറ്റ് റംസാന് രണ്ടു ദിവസം മുന്‍പ് തെരഞ്ഞെടുക്കപ്പെവരുടെ വീടുകളിൽ എത്തിച്ചു നൽകും. സിഎച്ച് സെന്ററുകളിലെ ഇഫ്താറിന് മൂന്നൂറ് കിലോഗ്രാം ഈത്തപ്പഴം നൽകാനും യോഗം തീരുമാനിച്ചു. ശറഫിയ സുലൈമാൻ മസ്ജിദ് ഏരിയ കെ എംസിസി പ്രസിഡന്റും സ്നേഹസ്പർശം കവീനറുമായിരുന്ന ശരീഫ് മരേിയുടെ പേരിലാണ് റംസാൻ റലീഫ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കിറ്റുകളുടെ വിതരണോദ്ഘാടന ചടങ്ങ് മേയ് 24ന് മണ്ടേരി മുസ്ലിംലീഗ് ഓഫീസിൽ നടക്കും.
ശറഫിയ അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.കെ ഷാക്കിർ ഉദ്ഘാടനം ചെയ്തു. നിസാം മന്പാട് അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കൈ, റസാഖ് അണക്കായി, ഇസ്മായി. മുക്കുളം, ഹസൻ ബത്തേരി, ബേബി നീലാന്പ്ര, നാസർ ഒളവട്ടൂർ, ഹനീഫ പാണ്ടികശാല, മുജീബ് തൃശൂർ, നാദിർഷ ആലുവ, അസീസ്, ബാവ അരിന്പ്ര, ലത്തീഫ് പടിക്ക., നാലകത്ത് കുഞ്ഞാപ്പ, ബഷീർ ഫറോക്ക്, ഷാജി കൊയിലാി, മുഹമ്മദ് മുക്കുളം, ഉമർ, സി.സി മുജീബ്, മാനു പട്ടിക്കാട്, ലത്തീഫ് പൊന്നാട്, മുഹമ്മദലി കോങ്ങാട്, കെ.എം. ഫായിസ്, സി.ടി ശിഹാബ്, മജീദ് കളളിയിൽ, അയൂബ് സീമാടൻ, സലീം വാവൂർ, അഫ്സൽ താനൂർ, നൗഷാദ്, മജീദ് അച്ചവടി, കെ.എം. സാദിഖ്, ഫാരിസ്, അസീസ് വാവൂർ, ഫൈസൽ, ജനറൽ കണ്‍വീനർ ചെറി മണ്ടേരി, എം.ടി. അഫ്സൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ശറഫിയ കെ എംസിസി സ്നേഹസ്പർശം; പത്ത് ലക്ഷം രൂപയുടെ റംസാൻ കിറ്റ് നൽകും
09:00 PM May 20, 2017 | Deepika.com