നാഫാ ഫിലിം അവാർഡ് 2017

07:17 PM May 19, 2017 | Deepika.com
ന്യൂയോക്ക്: ഫ്രീഡിയ എന്‍റർടൈമെന്‍റും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ഫ്ളവേർസ് ടിവിയും ചേർന്നു അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017ന്‍റെ ടിക്കറ്റുകൾ ഇനിമുതൽ ഓണ്‍ലൈനിൽ വാങ്ങാം. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓണ്‍ലൈനിൽ ലഭ്യമാക്കുന്നത് ഇവന്‍റ്സർ എന്ന സൈറ്റാണ്.

നാഫയുടെ രണ്ടാമത് പുരസ്കാര ചാടങ്ങാണ് 2017 ജൂലൈ 21 മുതൽ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂയോർക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച അവാർഡ്ദാന ചടങ്ങിന് വേദി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓണ്‍ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരം ഒരുക്കിയതെന്നു നാഫാ ഡയറക്ടർ ആനി ലിബു പറഞ്ഞു. ടിക്കറ്റിന്‍റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്‍റെ ലഭ്യതക്കായി ഓണ്‍ലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് .ഈ വർഷം അമേരിക്കയിൽ നടത്തുന്ന കലാകാരാന്മരെ കൊണ്ട് സന്പന്നവുമായ മലയാളം സിനിമാ അവാർഡ് ദാന ചടങ്ങാണിത് .

ഓണ്‍ ലൈൻ ൽ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://evetnzter.com/mytickets/ or www.nafaawards.com
എന്നീ ലിങ്കുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാം https://evetnzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും, 256SSL എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വരെ ഉയർന്നനിലവാരമുള്ള PayPal പേയ്മെന്‍റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജമ്യജമഹ ഗേറ്റ്വേ വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് അതിനാൽ ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ സർവീസ് ചാർജുകൾ ഒന്നും ഇല്ലാതെ സ്വന്തമാക്കുവാൻ സാധിക്കും.

ജൂലൈ 21 നു ന്യൂയോർക്കിൽ 400 പേർക്കിരിക്കാവുന്ന കപ്പലിൽ നടത്തുന്ന ക്രൂസോടു കൂടിയാണ് നാഫാ അവാർഡ് നിശയ്ക്ക് തുടക്കം. ജൂലൈ 22നു ന്യൂയോർക്കിൽ അവാർഡ് ദാനവും മെഗാഷോയും നടക്കും . ജൂലൈ 23ന് ചിക്കാഗോയിൽ നാഫാ അവാർഡ് നേടിയ താര പ്രതിഭകൾക്ക് സ്വീകരണവും മെഗാഷോയും. ഈ അവാർഡ് നിശയിൽ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത് എന്ന് സജി ഹെഡ്ജ് പറഞ്ഞു. അതിനാൽ ഓണ്‍ ലൈൻ ടിക്കറ്റ് സംവിധാനം വളരെ നേരത്തെ തന്നെ കാണികൾ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകർ അറിയിച്ചു.