ഫോമാ വിമൻസ് ഫോറം മയാമി ചാപ്റ്റർ ഉദ്ഘാടനം നടത്തി

07:26 PM May 18, 2017 | Deepika.com
സൗത്ത് ഫ്ളോറിഡ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കൻസിന്‍റെ(ഫോമാ) സണ്‍ഷൈൻ റീജിയനിലുൾപ്പെടുന്ന മയാമി വിമൻസ് ഫോറം ചാപ്റ്റർ ഉദ്ഘാടനം ഏപ്രിൽ 29ന് ലോഡർഹില്ലിലുള്ള ഇന്ത്യൻ ചില്ലീസ് റസ്റ്റോറന്‍റിൽ നടന്നു. ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും രൂപീകൃതമാവുന്ന വിമൻസ് ഫോറം ചാപ്റ്ററുകളും അതിലെ പങ്കാളിത്തവും ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മുതൽകൂട്ടാവുമെന്ന് നേതൃത്വം പ്രത്യാശിക്കുന്നു.

മയാമി ചാപ്റ്റർ ചെയർപേഴ്സണ്‍ ജൂണാ തോമസിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ ഈ ചാപ്റ്ററിന്‍റെ ഉദ്ഘാടനത്തിൽ ഒട്ടനവധി പേർ പങ്കുചേർന്നു. സെക്രട്ടറി അലീഷ്യ കുറ്റ്യാനി, ട്രഷറർ ഡോ. ജഗതി നായർ എന്നിവരോടൊപ്പം കമ്മിറ്റിയംഗങ്ങളായ ആശാ മാത്യു, സിന്ധു ജോർജ്, റോഷ്ണി ബിനോയ്, ജ്യോതി ജോണ്‍, റോസിലി പാനികുളങ്ങര, റിനു ജോണി എന്നിവർ ഈ ചാപ്റ്ററിന്‍റെ പ്രവർത്തനത്തിൽ സഹകാരികളായി.

ജൂമാ തോമസ് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു. നാഷണൽ വിമൻസ് ഫോറം ട്രഷറർ ഷീലാ ജോസ് ഉദ്ഘാടനകർമം നിർവഹിച്ചു. വേഷ്ണി ബിജോയുടെ അവതരണം ശ്രദ്ധേയമായി.

ഫോമാ നാഷണൽ വിമൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർപേഴ്സൻ കുസുമം ടൈറ്റസ്, പബ്ലിക് റിലേഷൻസ് ഓഫീസർ മാത്യു വർഗീസ്, മുൻ ഫോമാ പ്രസിഡന്‍റ് ജോണ്‍ ടൈറ്റസ്, പോളിറ്റിക്കൽ ഫോറം കമ്മിറ്റി മെന്പർ ലുക്കോസ് പൈനുങ്കൻ, ഫ്ളോറിഡ റീജിയൻ യൂത്ത് ഫെസ്റ്റിവൽ കണ്‍വീനർ ബിജു തോണിക്കടവിൽ, മുൻ നാഷണൽ കമ്മിറ്റി മെന്പർ എബി ആനന്ദ്, നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് നായർ എന്നിവർ ആശംസകളർപ്പിക്കാനെത്തിയിരുന്നു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്