സംവിധായകൻ വിനയന് ദമ്മാം എയർപോർട്ടിൽ സ്വീകരണം നൽകി

07:20 PM May 18, 2017 | Deepika.com
ദമ്മാം: ഹൃസ്വസന്ദർശനത്തിനായി നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായിയെത്തി പ്രശസ്ത മലയാള സിനിമ സംവിധായകനും, ഹോർട്ടികോർപ്പ് ചെയർമാനുമായ വിനയന്, നവയുഗം കേന്ദ്രകമ്മിറ്റി, ദമ്മാം എയർപോർട്ടിൽ ഉൗഷ്മളമായ സ്വീകരണം നൽകി.

എയർപോർട്ടിൽ വച്ചു നൽകിയ സ്വീകരണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, പ്രസിഡന്‍റ് ബെൻസി മോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ജമാൽ വല്യാപ്പള്ളി, അരുണ്‍ ചാത്തന്നൂർ, സക്കീർ ഹുസ്സൈൻ, മുനീർ ഖാൻ, ബഷീർ, വനിതാവേദി നേതാക്കളായ മിനി ഷാജി, മീനു അരുണ്‍, ആരതി എം.ജി എന്നിവർ പങ്കെടുത്തു.

മേയ് 18 വ്യാഴം 7ന് ദമ്മാം പാരഗണ്‍ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ നവയുഗം പത്താം വാർഷിക ആഘോഷപരിപാടികളുടെ ഉദ്ഘാടനവും, നവയുഗം എ.ബി.ബർദ്ദാൻ സ്മാരക പുരസ്കാരദാനവും വിനയൻ നിർവ്വഹിയ്ക്കും.

ആദ്യമായാണ് വിനയൻ സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തുന്നത്. ഒൗദ്യോഗികസന്ദർശനം പൂർത്തിയാക്കി മേയ് 20 നു അദ്ദേഹം കൊച്ചിയിലേയ്ക്ക് മടങ്ങിപ്പോകും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം