ഡാളസിൽ ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതൽ

08:17 PM Apr 29, 2017 | Deepika.com
ഡാളസ്: പ്രിൻസ്റ്റണിൽ യുവജനങ്ങൾക്കും മുതിർന്നവർക്കുമായി ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. മേയ് 26, 27, 28 തീയതികളിൽ പ്രിൻസ്റ്റണിലെ ലേക്ക് ലീമോണ്‍ ക്യാംപ് ആൻഡ് കോണ്‍ഫറൻസ് സെന്‍ററിൽ (8050 ഇീ ഞറ 735, ജൃശിരലേീി, ഠത 75407) ആണ് താമസിച്ചുള്ള മൂന്നു ദിവസത്തെ ധ്യാനം. വചനപ്രഘോഷകരായ ഫാ. ജോസ് ഉപ്പാണി, ഫാ. സജു ഇലഞ്ഞിയിൽ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

വചന പ്രഘോഷണത്തിനും ആരാധനക്കുമൊപ്പം കുന്പസാരത്തിനും ആത്മീയ ചിന്തകൾ പങ്കുവയ്ക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും. 19 മുതൽ 45 വയസുവരെയുള്ളവർക്കാണ് പ്രവേശനം. യുവ ദന്പതികൾക്കും വിവാഹിതരല്ലാത്തവർക്കും വെവേറെ ശുശ്രൂഷകളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജിനു ജോർജ് (281) 908 8260, മാത്യു തോമസ് (214) 714 0833 ,
ജിൽസണ്‍ മാത്യു 972 979 9454, സോണിയ പിള്ള 817 917 3821.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ