സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസിൽ ഏപ്രിൽ 30 ന്

12:33 PM Apr 29, 2017 | Deepika.com
മസ്കിറ്റ് (ഡാളസ്): ജീവിത സ്വർഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങൾ രചിച്ചു. നിത്യതയിൽ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ അരങ്ങേറുന്നു.

ഡാളസ് സെലിബ്രന്‍റ്സ് ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ ഡാളസ് ഫോർട്ട് വർത്തിലെ നിരവധി അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും.

എത്രയോ മനസുകളിൽ പരിവർത്തനത്തിന്‍റെ തിരികൊളുത്തി, നിരവധി പസ്ഥാനങ്ങൾക്ക് രൂപം നൽകി, സമൂഹത്തിൽ പഴകിയുറച്ച തി·കൾക്കെതിരെ പോരാടി സമൂഹത്തിന്‍റെ വേദനകളിൽ പങ്ക് ചേരുന്നതിനും, അഗതികളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച സാധു കെച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ഗാനങ്ങൾ. ഒരിക്കൽ കൂടി കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോണ്‍ 214 500 8566, ജൊ തോമസ് 405 505 6487, റോയ് തോമസ് 214 597 6181.

റിപ്പോർട്ട്: പി .പി . ചെറിയാൻ