ഷിക്കാഗോ അന്തർദേശീയ വടംവലി മത്സരം - സെപ്റ്റംബർ നാലിന്

12:30 PM Apr 29, 2017 | Deepika.com
ഷിക്കാഗോ: സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഞ്ചാമതു അന്തർദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനും, തന്പി ചെമ്മാച്ചേൽ ജനറൽ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. ഈ വടംവലി മത്സരത്തിന്‍റെ വിജയം എന്നു പറയുന്നത് ചിക്കാഗോ മലയാളി സമൂഹത്തിന്‍റെ വിജയമാണ്െ സോഷ്യൽ ക്ലബ്ബ് പ്രസിഡന്‍റ് അലക്സ് പടിഞ്ഞാറേൽ പറഞ്ഞു.

2017 സെപ്റ്റംബർ നാലാം തീയതി തിങ്കളാഴ്ച സെന്‍റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ (7800 W Lyons St. Morton Grove IL 60053) വച്ച് നടക്കുന്ന ഈ മഹാ വടംവലി മത്സരത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നു ചെയർമാൻ സിറിയക് കൂവക്കാട്ടിൽ പറഞ്ഞു.

ജോമോൻ തൊടുകയിൽ (ഫിനാൻസ്), സൈമണ്‍ ചക്കാലപടവിൽ (അക്കോമഡേഷൻ), ബൈജു കുന്നേൽ (ഫുഡ് കമ്മിറ്റി), സജി തോമസ് (ഗതാഗതം), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), റ്റിറ്റോ കണ്ടാരപ്പള്ളി (ഫെസിലിറ്റി), പോൾസണ്‍ കുളങ്ങര (റാഫിൾ), അഭിലാഷ് നെല്ലാമറ്റം (രജിസ്ട്രേഷൻ), പീറ്റർ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ജെസ്മോൻ പുറമഠം (ഫസ്റ്റ് എയ്ഡ്), അനിൽ മറ്റത്തിക്കുന്നേൽ (ഫോട്ടോസ് & വീഡിയോസ്), ബിനു കൈതക്കത്തൊട്ടിയിൽ (റൂൾസ് & റഗുലേഷൻസ്), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പിൽ (അവാർഡ്), അബി കീപ്പാറ (യൂണിഫോം), സ്റ്റീഫൻ കിഴക്കേകുറ്റ് (പ്രൊസഷൻ), ബെന്നി കളപ്പുര (ടൈം മാനേജ്മെന്‍റ്), സാജു കണ്ണംപള്ളി (പ്രോഗ്രാം & ഇൻവിറ്റേഷൻ), ടോമി എടത്തിൽ (ഒൗട്ട്ഡോർ എന്‍റർടെയ്ന്‍റ്മെന്‍റ്) ഇവരെക്കൂടാതെ സോഷ്യൽ ക്ലബ്ബിന്‍റെ എല്ലാ മെന്പേഴ്സും എല്ലാ കമ്മിറ്റിയിലും ഇവർക്കു പിന്നിൽ അണിനിരക്കുന്നു.

പ്രസിഡന്‍റ് അലക്സ് പടിഞ്ഞാറേൽ, വൈസ് പ്രസിഡന്‍റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറർ ബിജു കരികുളം, ജോയിന്‍റ് സെക്രട്ടറി പ്രസാദ് വെള്ളിയാൻ എന്നിവർ ഈ കമ്മിറ്റികൾക്കെല്ലാം നേതൃത്വം കൊടുക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം