കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് പിക്നിക് മേയ് 12ന്

07:00 PM Apr 28, 2017 | Deepika.com
കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്, റവദാ ജമാൽ അബ്ദുൽ നാസർ ഗാർഡനിൽ പിക്നിക് സംഘടിപ്പിക്കുന്നു. മേയ് 12 ന് (വെള്ളി) രാവിലെ ഒന്പതു മുതലാണ് പിക്നിക്.

വിവിധ വിനോദ വിജ്ഞാന കലാ കായിക പരിപാടികൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കൊല്ലം ജില്ല നിവാസികൾ മേയ് ഒന്പതിനു മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകരായ സലിം രാജ്, തന്പി ലൂക്കോസ്, പ്രമീൾ പ്രഭാകരൻ എന്നിവർ അറിയിച്ചു. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 66504992, 97840957, 6099983.

റിപ്പോർട്ട്: സലിം കോട്ടയിൽ