ഇർവിംഗിൽ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ

06:57 PM Apr 28, 2017 | Deepika.com
ഡാളസ്: ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ മധ്യസ്ഥൻ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിന് തുടക്കം കുറിച്ച് ഏപ്രിൽ 30ന് (ഞായർ) ഇടവക വികാരി ഫാ. തന്പാൻ വർഗീസ് കൊടിയേറ്റുകർമം നിർവഹിക്കും.

മേയ് അഞ്ച്, ആറ്, ഏഴ് (വെള്ളി, ശനി, ഞായർ) തീയതികളിലാണ് പ്രധാന തിരുനാൾ ദിനങ്ങൾ. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മുഖ്യകാർമികത്വം വഹിക്കുന്ന പെരുന്നാളിൽ പ്രശസ്ത സുവിശേഷ പ്രാസംഗികൻ ഫാ. പി.എ. ഫിലിപ്പ് വചന പ്രഘോഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30ന് സന്ധ്യ നമസ്കാരവും തുടർന്ന് ഗാനശുശ്രൂഷയും വചന ശുശ്രൂഷയും ഞായർ രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും നടക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രദക്ഷിണവും ഞായറാഴ്ച നേർച്ച വിതരണവും പെരുന്നാൾ സദ്യയും നടക്കും.

പെരുന്നാൾ നടത്തിപ്പിന് ഇടവക മാനേജിംഗ് കമ്മിറ്റിയും ഇടവകയിലെ വിവിധ ആത്മീയ സംഘടനകളും ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ഷാജി രാമപുരം