മലങ്കര ഓർത്തഡോക്സ് സഭാസ്ഥാനികൾക്ക് കുവൈത്തിൽ സ്വീകരണം നൽകി

06:52 PM Apr 28, 2017 | Deepika.com
കുവൈത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയും അറിയപ്പെടുന്ന ചരിത്രവേദശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. എം.ഒ. ജോണിനും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈത്തിൽ ഉൗഷ്മള സ്വീകരണം നൽകി.

ഓർത്തഡോക്സ് ഇടവകകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന ഇരുവരേയും കുവൈത്തിലെ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും ഭാരവാഹികളും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ