അബുദാബി മലയാളി സമാജത്തിന് പുതിയ നേതൃത്വം

05:29 PM Apr 27, 2017 | Deepika.com
അബുദാബി: മുസഫയിൽ പ്രവർത്തിക്കുന്ന അബുദാബി മലയാളി സമാജത്തിന് പുതിയ നേതൃത്വം. ബി. യേശുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളായി വക്കം ജയലാൽ (പ്രസിഡന്‍റ്), അൻസാരി അബ്ദുൽ വഹാബ് (വൈസ് പ്രസിഡന്‍റ്), എ.എം. അൻസാർ (ജനറൽ സെക്രട്ടറി), ടോമിച്ചൻ ടി. വർക്കി (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എ.എം. അബ്ദുൽ നാസർ, പി. അനിൽ കുമാർ, ബിജു ശശി, പി.ടി. ഹുസൈൻ, ജെറിൻ കുര്യൻ ജേക്കബ്, പുന്നൂസ് ചാക്കോ, എം. രത്നകുമാർ, സുബൈർ സജീം, എച്ച്. ഷുഹൈബ്, ഷിബു വർഗീസ്, ഷാജി ബെഞ്ചമിൻ, അബ്ദുൽ കരീം, സിർജാൻ അബ്ദുൽ വഹാബ് എന്നിവരെയും തെരഞ്ഞെടുത്തു.

ഫ്രണ്ട്സ് എഡിഎംസ്, കല അബുദാബി, ദർശന സാംസകാരിക വേദി, അരങ്ങു സാംസ്കാരിക വേദി അബുദാബി സോഷ്യൽ ഫോറം, ഐഒസി അബുദാബി, യുവകലാ സാഹിതി, നൊസ്റ്റാൾജിയ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, മലയാള സൗഹൃദ വേദി എന്നീ സംഘടനകൾ അടങ്ങുന്ന കോഓർഡിനേഷൻ ആണ് ഭരണ മുന്നണിക്കു നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള