സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ

04:51 PM Apr 26, 2017 | Deepika.com
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി കിംഗ് ഖാലിദ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുർആൻ വിജ്ഞാനപരീക്ഷയുടെ ഫൈനൽ പരീക്ഷ സൗദിയിലെ 28 ഓളം സെന്‍ററുകളിൽ നടന്നു.

സൂറ യൂസുഫ് റഅദ് എന്നിവയെ അടിസ്ഥാനമാക്കി നടന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ യോഗ്യത നേടിയ അമുസ്ലിങ്ങളടക്കമുള്ള ആയിരത്തോളം ആളുകൾ പങ്കെടുത്തു. ഫൈനൽ പരീക്ഷ വിജയികളെ കിംഗ് ഖാലിദ് ഫൗണ്ടേഷൻ ആസ്ഥാനത്ത് വച്ചു നടക്കുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് പരീക്ഷ കണ്‍ട്രോളർ മുജീബലി തൊടികപുലം അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ