കേളി യാത്രയയപ്പ് നൽകി

04:51 PM Apr 26, 2017 | Deepika.com
റിയാദ്: പതിനാറു വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കുഞ്ഞുമോന് കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിററിയുടെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കേളി മലാസ് ഏരിയ ടവ്വർ യുണിറ്റ് അംഗവും യുണീറ്റ് പ്രസിഡന്‍റുമായിരുന്നു കുഞ്ഞുമോൻ. റിയാദ് ഫൈസാലിയ ടവറിലാണ് കഴിഞ്ഞ പതിനാറു വർഷമായി ജോലി ചെയ്തിരുന്നത്. യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ജവാദ് അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി കബീർ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ, ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനർ വിപി ഉമ്മർ, ഏരിയ സെക്രട്ടറി ജയപ്രകാശ്, ട്രഷറർ വിജയൻ, ഏരിയ കമ്മിററി അംഗങ്ങൾ, യുണിറ്റ് കമ്മിററി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. യുണിറ്റിന്‍റെ ഉപഹാരങ്ങൾ യുണിററ് സെക്രട്ടറി കബീർ, ഏരിയ കമ്മിററി അംഗം ജവാദ് എന്നിവർ കുഞ്ഞുമോന് സമ്മാനിച്ചു. ഏരിയയിൽനിന്നുള്ള നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പിന് കുഞ്ഞുമോൻ നന്ദി പറഞ്ഞു.