റിയാദ്: റിയാദിൽ മരണപ്പെട്ട കൊല്ലം ചടയമംഗലം പോരേടം സ്വദേശി അയൂബിന്റെ കുടുംബത്തിന് കേളി കലാ സാംസ്കാരിക വേദി ധനസഹായം നൽകി. കേളി ബത്ത ഏരിയ റെയിൽ യൂണിറ്റ് അംഗമായിരുന്നു അയൂബിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേളി പ്രവർത്തകരിൽ നിന്നു സ്വരൂപിച്ച കുടുംബസഹായം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡി. രാജപ്പൻ നായർ അയൂബിന്റെ വീട്ടിലെത്തി ഭാര്യക്ക് കൈമാറി.
ചടങ്ങിൽ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പിള്ള, പ്രവാസി സംഘം കൊല്ലം ജില്ല പ്രസിഡന്റും മുൻ കേളി പ്രവർത്തകനുമായിരുന്ന നിസാർ അന്പലംകുന്ന്, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്തക്കീർ, കേളി ജോയിന്റ് ട്രഷറർ കെ. വർഗീസ്, കേളി പ്രവർത്തകരായ ഉസൈൻ, രാജൻ, ജയപ്രകാശ്, വാസുദേവൻ, ദിൽഷാദ് എന്നിവരും സ്വംബന്ധിച്ചു.
അയൂബിന്റെ കുടുംബത്തിന് കേളിയുടെ സഹായം
06:47 PM Apr 25, 2017 | Deepika.com