കുടുംബ സംഗമം

06:37 PM Apr 24, 2017 | Deepika.com
ഫഹാഹീൽ: കെഐജി ഫഹാഹീൽ ഏരിയയും ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയയും സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടി കെഐജി ഫഹാഹീൽ ഏരിയ വൈസ് പ്രസിഡന്‍റ് കെ.വി. അബ്ദുർ റഹീം അധ്യക്ഷത വഹിച്ചു. "സ്വർഗം പൂക്കുന്ന കുടുംബം’ എന്ന വിഷയത്തിൽ കെഐജി വൈസ് പ്രസിഡന്‍റ് സക്കീർ ഹുസൈൻ തുവൂർ മുഖ്യ പ്രഭാഷണം നടത്തി. യുവ പ്രാസംഗികയും ട്രെയ്നറുമായ ബയാനാ ബീവി "മനസ് , മാധ്യമം , മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഐവ ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് ഫസീല യൂനുസ് ഉപഹാരം സമ്മാനിച്ചു. കണ്‍വീനർ യൂനുസ് കാനോത്ത്, ഏരിയ സെക്രട്ടറി കെ.പി. നൗഫൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ