കേളി യാത്രയയപ്പ് നൽകി

06:22 PM Apr 24, 2017 | Deepika.com
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശി കേളി ബത്ത യൂണിറ്റ് അംഗവും ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന ശ്രീകണ്ഠന്് കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ബത്ത മാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, ബത്ത ഏരിയ സെക്രട്ടറി പ്രഭാകരൻ, പ്രസിഡന്‍റ് സുരേന്ദ്രൻ കൂട്ടായി, ട്രഷറർ സി.ടി. പ്രകാശ്, മർഗബ് രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ അനിൽ അറയ്ക്കൽ, ബത്ത രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ശിവദാസൻ, കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനർ ബാബുരാജ് കാപ്പിൽ, ഇസ്മയിൽ തടായിൽ, തങ്കച്ചൻ, ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ശിവദാസനും യൂണിറ്റിന്‍റെ ഉപഹാരം തങ്കച്ചനും സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.