നീറാട് പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം 28ന്

06:20 PM Apr 24, 2017 | Deepika.com
ജിദ്ദ: ജിദ്ദയിലെ നീറാട് ഏരിയ പ്രവാസികളുടെ സംഘടനയായ ന്ധനീറാട് പ്രവാസി കൂട്ടായ്മ’ സൗഹൃദ സംഗമവും കുടുംബ സംഗമവും ഏപ്രിൽ 28ന് (വെള്ളി) നടക്കും. ഉച്ചയ്ക്ക് ജിദ്ദയിലെ ഷറഫിയ ഇംപാല ഗാർഡൻ വില്ലയിലാണ് പരിപാടി.

സൗഹൃദ സംഗമത്തോടൊപ്പം അഫ്സൽ ആലുവ നയിക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായിരിക്കും. നീരാട്ടെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 0509272927, 0545155050.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ