കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ സണ്‍ഡേ സ്കൂൾ ക്യാന്പ് വഫ്രയിൽ ഏപ്രിൽ 26, 27, 28, 29 തീയതികളിൽ നടക്കും. റവ. ബിൻസണ് തോമസും റവ. സജി ഏബ്രഹാമും ചേർന്നായിരിക്കും ക്യാന്പിന് നേതൃത്വം നൽകുന്നത്.
"നിങ്ങൾ വിലയേറിയവർ’ (YOU ARE VALUABLE) എന്ന ഈ വർഷത്തെ ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങളും കളികളും മൂന്നു ദിവസത്തെ ക്യാന്പിന്റെ ഭാഗമായിരിക്കും. ക്രിസ്തുവിന്റെ അതിരില്ലാത്തതും അപ്രമേയവും ആയ സ്നേഹത്തേയും കരുണയേയും ഒന്നുകൂടി ഓർക്കുവാനും മനസിലാക്കുവാനും സഹായിക്കുന്ന ക്യാന്പിൽ രണ്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള എല്ലാ കുട്ടികളും പങ്കെടുക്കണമെന്ന് ഹെഡ് മാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.
സണ്ഡേസ്കൂൾ ക്യാന്പ് 26, 27, 28, 29 തീയതികളിൽ
08:16 PM Apr 21, 2017 | Deepika.com