അന്ധ വിശ്വാസ നിർമാർജന ബിൽ നടപ്പിലാക്കുക: ഐഐസി

06:14 PM Apr 20, 2017 | Deepika.com
കുവൈത്ത്: ആഭിചാര ക്രിയകളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്ക് തടയിടാൻ നിയമ നിർമാണം നടത്തണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സിറ്റി യൂണിറ്റ് കൗണ്‍സിൽ ആവശ്യപ്പെട്ടു.

മതത്തിന്‍റെ മറപിടിച്ചു നടത്തുന്ന ഇത്തരം ചൂഷണ കേന്ദ്രങ്ങൾക്ക് ഒരു മതത്തിന്‍റെയും പിൻബലമില്ലെന്നും ഇത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ മത നിരപേക്ഷ സർക്കാർ മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.

യൂസഫ് ഹാഷിം അടക്കാനി അധ്യക്ഷ വഹിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പ് കേന്ദ്ര നേതാക്ക·ാരായ അൻവർ സാദത്ത്, ആദിൽ സലഫി, ഹാരിസ് മങ്കട എന്നിവർ നിയന്ത്രിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി യൂസഫ് ഹാഷിം അടക്കാനി (പ്രസിഡന്‍റ്), ലുക്മാൻ അരക്കിണർ (വൈസ് പ്രസിഡന്‍റ്), മുർഷിദ് അരീക്കാട് (ജനറൽ സെക്രട്ടറി), ടി.കെ. ഉമർ (ജോയിന്‍റ് സെക്രട്ടറി), ബാദുഷ കായംകുളം (ട്രഷർ) എന്നിവരെയും അബ്ദുറഹ്മാൻ (ദഅവ), ആദിൽ സ്വാലിഹ് (പബ്ലിക്കേഷൻ), അബ്ദുൽ മജീദ് (ക്യുഎച്ച്എൽഎസ് ), അബ്ദുൽ ഗഫൂർ (വെളിച്ചം), അബൂബക്കർ (ഹജ്ജ് ഉംറ), കുഞ്ഞമ്മു (ക്രിയേറ്റിവിറ്റി) എന്നിവരെയും കേന്ദ്ര കൗണ്‍സിലർമാരായി അബ്ദുറഹ്മാൻ അടക്കാനി, അബ്ദുള്ള കാരക്കുന്ന് എന്നിവരെയും തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ