ഡോ. ജസ്റ്റിൻ പോൾ ഇന്റർനാഷണൽ ജേർണൽ ഓഫ് എമർജിംഗ് മാർക്കറ്റ്സ് പത്രാധിപ സമിതിയിൽ
02:44 PM Apr 20, 2017 | Deepika.com
ഇംഗ്ലണ്ടിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഇന്റർനാഷണൽ ജേർണൽ ഓഫ് എമർജിംഗ് മാർക്കറ്റ്സിന്റെ സീനിയർ എഡിറ്ററായി ഡോ. ജസ്റ്റിൻ പോളിനെ നിയമിച്ചു. എമറാൾഡ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന അക്കാദമിക്, മാനേജ്മെന്റ് ജേർണലാണിത്. തൃശൂർ ജില്ലയിലെ കൊടകര മറ്റത്തൂർ സ്വദേശിയായ ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി അമേരിക്കയിൽ പ്യൂട്ടോറിക്കോ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. നേരത്ത യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്.