ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നൽകി

08:40 PM Apr 19, 2017 | Deepika.com
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം കരുണ ടീച്ചർക്ക് നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

ഷിഫ ജിദ്ധ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബവേദി ആക്ടിംഗ് കണ്‍വീനർ മുസാഫർ പാണക്കാട് അധ്യക്ഷത വഹിച്ചു. വനിതാവേദി കണ്‍വീനർ ജുമൈല അബു ഉപഹാരം സമ്മാനിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി മെംബർമാരായ അബാസ് ഇരുന്പുഴി, വിജി വിജയകുമാർ, അബു നാണത്ത്, ഹഫ്സ മുസാഫർ, മുംതാസ് അബാസ്, സത്യൻ, സുവിജ സത്യൻ, റഫീഖ് പത്തനാപുരം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ