ഷാർജ: ലോക ഭൗമ ദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനും Bee’ah യും സംയുക്തമായി ഏപ്രിൽ 22ന് (ശനി) "ഹാപ്പി എർത്ത് ഡേ’ എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രഫ. കെ. അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരിക്കും. വൃക്ഷതൈ നടീൽ, പോസ്റ്റർ മത്സരം, ന്യൂസ് പേപ്പർ കളക്ഷൻ, പ്രമുഖരുടെ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.
വിവരങ്ങൾക്ക്: കെ. സുനിൽരാജ് 055 384 0038, ശശി 050 497 3641.
ഷാർജയിൽ "ഹാപ്പി എർത്ത് ഡേ’ 22 ന്
06:27 PM Apr 19, 2017 | Deepika.com