കുവൈത്ത് : വൈവിധ്യമാർന്ന വിനോദ പരിപാടികളുമായി എംഇഎസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ വഫ്ര ഫാം ഹൗസിൽ പിക്നിക് സംഘടിപ്പിച്ചു.
എംഇഎസ് കുടുംബങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമം അംഗങ്ങളിൽ നവ്യാനുഭവം പകർന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് അൻവർ മൻസൂർ സയിദ് നേതൃത്വം നൽകി. എംഇഎസ് കൾച്ചറൽ സെക്രട്ടറി റമീസ് സാലേ, എ.വി. നൗഫൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എംഇഎസ് കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു
06:18 PM Apr 18, 2017 | Deepika.com