മഴവില്ല് വിഷുപുലരി സംഘടിപ്പിച്ചു

06:06 PM Apr 18, 2017 | Deepika.com
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ കീഴിലുള്ള മഴവില്ല് ചിത്രരചന ക്ലാസിന്‍റെ ആഭിമുഖ്യത്തിൽ വിഷുപുലരി ആഘോഷിച്ചു. മഴവില്ല് ചിത്രരചന ക്ലാസിൽ നടന്ന ആഘോഷപരിപാടിയിൽ കുട്ടികൾ വിഷുക്കണിയും വിഷുപാട്ടുമായി ഒത്തു ചേർന്നു.

വിഷു അനുഭവങ്ങൾ പങ്കുവച്ചും ആശംസകൾ നേർന്നും രക്ഷിതാക്കളും അധ്യാപകരും കൂടെ ചേർന്നപ്പോൾ വിദ്യാർഥികൾക്ക് അതൊരു വേറിട്ട അനുഭവമായി. നാട്ടിലേക്ക് പോകുന്ന കൂട്ടുകാർക്കു യാത്രയയപ്പു നൽകിയും വിഷുപായസം നുകർന്നും വിഷുദിനം അവിസ്മരണീയമാക്കി.

ആഘോഷ പരിപാടിയിൽ ആദിത്യ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സകരിയ പുറക്കാട്, ഹരി നായർ, ജോഷി, ഇ.പി. കുഞ്ഞാലി, സുരേഷ് ചന്ദ്രൻ, അധ്യാപകനായ ജയശങ്കർ, അഥീന സന്തോഷ്, അനശ്വര ശിവദാസ് എന്നിവർ സംസാരിച്ചു. രാജൻ നിലന്പൂർ, വിനോദ് മഞ്ചേരി, സമീർ, ശിവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ