പൊതുമാപ്പ്: പരിശീലന കളരി സംഘടിപ്പിച്ചു

07:03 PM Apr 17, 2017 | Deepika.com
അൽകോബാർ: സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്ന വോളന്‍റിയർമാർക്ക് പരിശീലന കളരി സംഘടിപ്പിച്ചു. പ്രവിശ്യയിലെ പമുഖ സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് ക്യാന്പ് ഉദ്ഘാടനം ചെയ്തു. വോളന്‍റിയർമാർക്ക് നിയമപരിജ്ഞാനം ഉണ്ടെങ്കിൽ ആവശ്യക്കാർക്ക് സഹായം നൽകാൻ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകനായ സലാം ജാംജൂമും നിർദേശങ്ങൾ നൽകി. ദമാം തർഹീലിൽ എല്ലാ ദിവസവും സേവനമനുഷ്ടിക്കുന്ന ഇരുവരും പൊതുമാപ്പുമായി ബന്ധപ്പെട്ടു വരുന്ന കേസുകളിൽ ഇടപെടേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചു.

സെൻട്രൽ കമ്മിറ്റി അംഗം എം.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അൽകോബാർ റീജണൽ കമ്മിറ്റി ട്രഷറർ നവീൻ കുമാർ കാസർഗോഡ് തുടങ്ങിയവർ സംബന്ധിച്ചു.

ഹെൽപ് ഡെസ്ക് നന്പർ: 0534607141, 0506376766, 0502131100.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം