അൽകോബാർ മേഖല കാന്പയിൻ ഉദ്ഘാടനം ചെയ്തു

07:03 PM Apr 17, 2017 | Deepika.com
അൽകോബാർ : തനിമ അഖിലസൗദി തലത്തിൽ സംഘടിപ്പിക്കുന്ന ന്ധഖുർആൻ വഴി കാണിക്കുന്നു’ എന്ന കാന്പയിനിന്‍റെ അൽകോബാർ മേഖല ഉദ്ഘാടനം കിംഗ് ഫഹദ് മിലിറ്ററി മെഡിക്കൽ കോപ്ലക്സ് പ്രോസിഡിംഗ് ഡയറക്ടർ ഷെയ്ഖ് യഹ്യ അലി ഗസ്വാനി ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം റഷീദ് ഉമറിന് കാന്പയിൻ ഫ്ളയർ നൽകി നിർവഹിച്ചു.

കാന്പയിനിന്‍റെ ഭാഗമായി ഖുർആൻ കോണ്‍ഫ്രറൻസ്, ചർച്ചകൾ, ഖുർആൻ പാരായണ മനപാഠ മത്സരം എന്നിവ സംഘടിപ്പിക്കും. കൂടാതെ ടീനേജ് വിദ്യാർഥികൾക്കും ബാലസംഘത്തിലെ വിദ്യാർഥികൾക്കുമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുമെന്ന് കാന്പയിൻ കണ്‍വീനർ അഷ്റഫ് സലഫി കാരക്കാട് അറിയിച്ചു.

തനിമ അൽകോബാർ സോണൽ പ്രസിഡന്‍റ് മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണൽ സെക്രട്ടറി ആസിഫ്, എക്സിക്യൂട്ടീവ്അംഗം നിയാസ് ചിറക്കര എന്നിവർ പ്രസംഗിച്ചു. അഖിലസൗദി സെക്രട്ടറി ഉമർ ഫാറുഖ്, ഇന്‍റർനാഷണൽ ഇന്ത്യൻ സ്കുൾ പ്രിൻസിപ്പൽ മുഹമ്മദ് ശാഫി, അൽമുന ഇന്‍റർനാഷണൽ സ്കുൾ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, തനിമ വൈസ് പ്രസിഡന്‍റ് അഷ്റഫ് സലഫി കാരക്കാട്, ഫിനാൻസ് സെക്രട്ടറി ചോലമുഖത്ത്, നജീബ് അരഞ്ഞിക്കൽ, മുഹമ്മദ് ബഷിർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം