ദുബായ്: ദുബായിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം സുവർണ ജൂബിലി തിളക്കത്തിൽ. സെന്റ് മേരീസ് കാത്തലിക് ദേവാലയമാണ് സുവർണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നത്. ഏപ്രിൽ 27, 28 തീയതികളിലാണ് ആഘോഷപരിപാടികൾ. ഒരുക്കങ്ങൾ കഴിഞ്ഞ വർഷം നവംബർ മുതൽക്കെ ആരംഭിച്ചിരുന്നു.
1966 മേയിലാണ് ദേവാലയ നിർമാണത്തിനു തുടക്കം കുറിക്കുന്നത്. തൊട്ടടുത്ത വർഷം ഏപ്രിൽ ഏഴിന് ദേവാലയത്തിന്റെ ഉദ്ഘാടന കർമം നടന്നു. 1989ൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി ദേവാലയം പുതുക്കി നിർമിച്ചു.
സുവർണ ജൂബിലിയോടനുബന്ധിച്ച് ആഘോഷ പരിപാടികളും നടക്കുന്നുണ്ടെന്ന് സെന്റ് മേരീസ് കാത്തലിക് ചർച്ച് വികാരി ഫാ.ലെനി ജെ.എ. പറഞ്ഞു. ഇപ്പോൾ ആഴ്ചയിൽ 80,000ൽ അധികം ആളുകൾ ദേവാലയത്തിൽ എത്തുന്നുണ്ടെന്നും പ്രത്യേക ദിനങ്ങളിൽ ഇത് ഒരു ലക്ഷത്തിനു മുകളിലാണെന്നും ഫാ.ലെനി പറഞ്ഞു.
സുവർണ ജൂബിലി തിളക്കത്തിൽ ദുബായ് സെന്റ് മേരീസ് ദേവാലയം
10:23 PM Mar 29, 2017 | Deepika.com