ന്യൂയോർക്ക്: സിഎസ്ഐ സഭ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് റവ. തോമസ് കെ. ഉമ്മന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ഏപ്രിൽ രണ്ടിന് (ഞായർ) St. John’s University Marillac (800 Utopia Parkway Queens, NY 11429) ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 10ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ബിഷപ് മുഖ്യകാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പൗരപ്രമുഖരും സഭാ നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സിഎസ്ഐ സഭകളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി.
ന്യൂയോർക്കിൽ ബിഷപ് റവ. തോമസ് കെ. ഉമ്മന് സ്വീകരണം
08:51 PM Mar 29, 2017 | Deepika.com