ന്യൂയോർക്ക് സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം

06:08 PM Mar 28, 2017 | Deepika.com
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജൂബിലി മെമ്മോറിയൽ സിഎസ്ഐ പള്ളിയിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി ഫാ.ജോണ്‍ തോമസ് (പ്രസിഡന്‍റ്), പി.വി. വർഗീസ് (വൈസ് പ്രസിഡന്‍റ്), തോമസ് ജേക്കബ് (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോയിന്‍റ് സെക്രട്ടറി), സുരേഷ് ജോണ്‍ (ട്രഷറർ), തോമസ് വർഗീസ് (ജോയിന്‍റ് ട്രഷറർ), തോമസ് വർഗീസ്, വർഗീസ് കുര്യൻ, (പ്രോഗ്രാം കോഓർഡിനേറ്റേഴ്സ്), ജോർജ് തോമസ്, ജോണ്‍ താമരവേലിൽ (പിആർഒ) ജോളി ഏബ്രഹാം, ലീജ സാമുവൽ (ക്വയർ കോഓർഡിനേറ്റേഴ്സ്), റവ. റോബിൻ ഐപ്പ് മാത്യു, റിനു വർഗീസ് (യൂത്ത് ഫോറം) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജീമോൻ റാന്നി