റിയാദ് കെ എംസിസി സൈബർവിംഗ് സൈബർമീറ്റ് ശ്രദ്ധേയമായി

06:02 PM Mar 28, 2017 | Deepika.com
റിയാദ്: റിയാദ് കെ എംസിസി സൈബർവിംഗിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് സൈബർമീറ്റ് ശ്രദ്ധേയമായി. ബത്ഹ റമാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൈബർ മീറ്റിൽ റിയാദിലേയും പരിസരപ്രദേശങ്ങളിലേയും മുസ് ലിം ലീഗിനെ സജീവ സൈബർ പോരാളികളായ നൂറ്റന്പതോളം ആളുകൾ പങ്കെടുത്തു.

സൈബർ മീറ്റ് റിയാദ് കെ എംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി.എം ബഷീർ തൊണ്ണൂറുകളിലെ ലീഗ് രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള വിഷയത്തിൽ ക്ലാസെടുത്തു. സൈബർ ഇടപെടലുകളിലെ ലീഗ് നിലപാട് എന്ന വിഷയത്തിൽ ഷഫീക്ക് കൂടാളി സംസാരിച്ചു. സൈബർ വിംഗ് പ്രസിഡന്‍റ് സഫീർ മുഹമ്മദ് പൊളിറ്റിക്കൽ സ്കൂൾ സെക്കന്‍റ് ബാച്ച്, പുസ്തക സാംസ്കാരിക സദസുകൾ, ഡിബേറ്റുകൾ, ഫോട്ടോഗ്രാഫി ഡോക്യുമെന്‍ററി മത്സരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സൈബർവിംഗിന്‍റെ വരും വർഷത്തേക്കുള്ള പ്രവർത്തന രേഖ അവതരിപ്പിച്ചു. ഷബീർ ചക്കാലയ്ക്കൽ, ജാബിർ പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ സിദ്ധീഖ് പാലക്കാട് ഒന്നാം സ്ഥാനം നേടി.

ജാഫറലി വയനാട്, ഷറഫു എസ്റ്റേറ്റ്മുക്ക്, ഷബീൽ എന്നിവരുടെ നേതൃത്വത്തിൽ സൈബർവിംഗിന്‍റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശനം നടത്തി. അംഗങ്ങളുടെ പരിചയപ്പെടൽ, സർഗവിരുന്ന് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ഷാഹുൽ ചെറൂപ്പ, ഇർഷാദ് കായക്കൂൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ