ന്യൂയോർക്ക്: പ്രമുഖ മലയാളം പോർട്ടൽ ഇമലയാളി.കോം, ഇംഗ്ലീഷ് പോർട്ടൽ ഡിഎൽഎ ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസിക ദേശി ലൈഫ് ആൻഡ് ടൈംസ് ഏപ്രിൽ മുതൽ പ്രസിദ്ധീകരണമാരംഭിക്കുന്നു.
ജന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങൾ, ഫാസിസ്റ്റ് ചിന്താധാരകൾ, പിന്തിരിപ്പൻ ആശയങ്ങൾ എന്നിവക്കൊക്കെ എതിരായാണ് പ്രസിദ്ധീകരണം.
പ്രിന്റ് പ്രസിദ്ധീകരണങ്ങൾ അമേരിക്കയിൽ നിലച്ചു പോകുന്ന സാഹചര്യത്തിൽ പ്രിന്റ് മാഗസിനു ഇനിയും സാധ്യതയുണ്ടോ എന്നു സംശയം വരാം. ഓണ്‍ലൈൻ അതിശക്തമായിട്ടും ആധികാരികതക്ക് ഇന്നും പ്രിന്റിനെ തന്നെയാണു ജനം ആശ്രയിക്കുന്നത്. ഓണ്‍ലൈൻ പോലെ നിമിഷത്തിനകം വാർത്തകൾ എത്തിക്കാൻ ആവില്ലെങ്കിലും പൂർണമായതും വിശകലനത്തോടെയുമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ പ്രിന്റ് മാധ്യമങ്ങൾക്കാണ് ഇപ്പോഴും ശേഷി. പ്രിന്റ് എഡിഷൻ ഡിജിറ്റലായും ലഭ്യമായിരിക്കും.
വിവരങ്ങൾക്ക്: click subscribe: https://subscription.dlatimes.com/
റിപ്പോർട്ട്: സുനിൽ ട്രൈസ്റ്റാർ
ദേശി ലൈഫ് ആൻഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു
06:05 PM Mar 27, 2017 | Deepika.com