ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിൽ

06:24 PM Mar 23, 2017 | Deepika.com
ദോഹ: ഖത്തറിലെ ബ്യൂട്ടി തെറാപിസ്റ്റുകളുടെയിടയിൽ ശ്രദ്ധേയയായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. മാർച്ച് 24ന് (വെള്ളി) വൈകുന്നേരം 5.30ന് പ്രശസ്ത സിനിമാ താരം പ്രയാഗ മാർട്ടിൽ ഉദ്ഘാടനം ചെയ്യും.

ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പത്താമത്തെ ശാഖയാണ് മെസില്ലയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇപ്പോൾ ബിൻ മഹ്മൂദ്, ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഡി റിംഗ് റോഡ്, അൽഖോർ, ഗറാഫ ശാഖകളിലും ലുലു എക്സ്പ്രസ്, ഖത്തർ ഫൗണ്ടേഷൻ, മുൻതസ, കൊച്ചി പനന്പിള്ളിനഗർ, കായംകുളത്തിനടുത്ത് കറ്റാണം എന്നിവടങ്ങളിലും ബ്രാഞ്ചുകളുണ്ട്.