അബുദാബിയിൽ വലിയ നോന്പ് ധ്യാനവും കണ്‍വൻഷനും

06:17 PM Mar 23, 2017 | Deepika.com
അബുദാബി: സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഇടവകയുടെ ഈ വർഷത്തെ വലിയ നോന്പ് കണ്‍വൻഷനും ധ്യാനവും മുസഫ മാർത്തോമ ഹാളിൽ സിഎസ്ഐ ഇടവക വികാരി റവ. പോൾ പി. മാത്യു ഉദ്ഘാടനം ചെയ്തു.

ഫാ. ഇമ്മാനുവൽ തോമസ് വചന പ്രഘോഷണം നടത്തി. തുടർന്നു ശനിയാഴ്ചകളിൽ യഥാക്രമം പ്രശസ്ത സുവിശേഷകരായ റവ. ഡോ. ജോസ് മാണിപ്പറന്പിൽ, റാസൽഖൈമ വികാരി ഫാ. ജോർജ് പെരുന്പട്ടേത്ത് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.

ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ, സെക്രട്ടറി ബേസിൽ വർഗീസ്, ട്രസ്റ്റി ബിജു ചെറിയാൻ, വൈസ് പ്രസിഡന്‍റ് കെ.പി. സൈജി, എൽദോ അരുണ്‍ ജോസഫ്, അനിൽ പോൾ എന്നിവർ കണ്‍വൻഷന് നേതൃത്വം നൽകി. ഇടവക ഗായകസംഘത്തിന്‍റെ ഗാനാലാപനവും തുടർന്നു സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള