അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

06:07 PM Mar 23, 2017 | Deepika.com
അൽകോബാർ: അവധിക്കായി നാട്ടിലെത്തിയ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശിയായ അബ്ദുൾ റസാഖ് (52) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

അൽകോബാർ തുഖ്ബ സ്ട്രീറ്റ് നാലിൽ കട നടത്തിവരുകയായിരുന്നു അബ്ദുൽറസാഖ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനാൽ ഏതാനും മാസമായി ചികിൽസയിലായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായത്തെ തുടർന്ന് തുടർചികിത്സക്കായാണ് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് പോകവെയായിരുന്നു മരണം.

ഭാര്യ: സോഫി. ഇവർക്ക് മൂന്ന് മക്കളുണ്ട്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം