കുവൈത്ത്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്ന് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കണ്‍വീനർ സുഗേഷ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തന്പി ലൂക്കോസ്, ഉപദേശകസമിതി അംഗം രതീഷ് കുമാർ, സുരേജ്, നാദിർഷ എന്നിവർ സംസാരിച്ചു.
തുടർന്നു പുതിയ ഭാരവാഹികളായി നാദിർഷ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), ശരത് അരവിന്ദ് (കണ്‍വീനർ), നിതിൻ കുമാർ (ജോ. കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിന് പുതിയ നേതൃത്വം
06:08 PM Mar 22, 2017 | Deepika.com