റിയാദ്: യുണൈറ്റഡ് എഫ്സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. മാർച്ച് 23, 24, 31 തീയതികളിൽ ഓൾഡ് അൽഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിലാണ് ടൂർണമെന്റ്. ശിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശിഹാബ് പാഴൂർ, അസീസിയ സോക്കറിന്റെ ഹംസക്കും ലാന്േറണ് എഫ്സി പ്രതിനിധി നാസർ മൂച്ചിക്കാടനും നൽകിയാണ് ഫിക്സ്ചർ പ്രകാശനം ചെയ്തത്. ടൂർണമെന്റ് കമ്മിറ്റി രക്ഷാധികാരി അലി കൊളത്തിക്കൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ബാബു മഞ്ചേരി ടൂർണമെന്റ് വിശദീകരിച്ചു. റഷീദ്, ബഷീർ കാരന്തൂർ, നാസർമാവൂർ, ശിവൻ, സവാദ്, ജുനൈസ്് വാഴക്കാട്, നവാസ് കിഴിശേരി, ശക്കീൽ, നവാസ് കണ്ണൂർ, അഷ്റഫ് ഹിറ്റാച്ചി എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
യുണൈറ്റഡ് എഫ്സി ഫുട്ബോൾ: ഫിക്സ്ചർ പ്രകാശനം ചെയ്തു
06:07 PM Mar 22, 2017 | Deepika.com