ഒസിവൈഎം പ്രയർ ഫെലോഷിപ്പും വചന സന്ദേശവും 25ന്

06:16 PM Mar 21, 2017 | Deepika.com
ഹൂസ്റ്റണ്‍: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹൂസ്റ്റണിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ പ്രയർ ഫെലോഷിപ്പും വചന സന്ദേശവും നടത്തുന്നു.

മാർച്ച് 25ന് (ശനി) വൈകുന്നേരം ആറിന് നടക്കുന്ന വചന സന്ദേശത്തിൽ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രസിഡന്‍റുമായ ഫാ. ഡേവിസ് ചിറമ്മൽ വചന സന്ദേശം നൽകും.

അന്പതു നോന്പിന്‍റെ മധ്യത്തിൽ നടക്കുന്ന പ്രയർ ഫെലോഷിപ്പിലും വചന സന്ദേശത്തിലും സഭാഭേദമെന്യേ ഏവരും പങ്കെടുക്കണമെന്ന് ഒസിവൈഎം സെക്രട്ടറി റെജി ചെറിയാൻ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി