ഒമാനിൽ കോംഗോ പനിബാധിച്ച് മൂന്നു പേർ മരിച്ചു

12:43 PM Mar 21, 2017 | Deepika.com
ഒമാൻ: ഒമാനിൽ കോംഗോ പനി ബാധിച്ച് ഈ വർഷം മൂന്നുപേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറുപേർ ചികിത്സ തേടിയതായും മന്ത്രാലയം സ്ഥിരീകരിച്ചു. ക്രീമിയൻ കോംഗോ ഹെമറോജിക് ഫീവർ അഥവാ കോംഗോ പനി മനുഷ്യരിലേക്ക് പടരുന്നത് വളർത്തുമൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകളിലൂടെയാണ്. വന്യമൃഗങ്ങളും രോഗവാഹികളാണ്.

രാജ്യത്തു കോംഗോ വൈറസ് പടരുന്നത് തടയുവാൻ സർക്കാർ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം കോംഗോ പനി ബാധിച്ച് ഏഴു പേരാണ് ഒമാനിൽ മരണപ്പെട്ടത്.