യാത്രയയപ്പ് നൽകി

09:03 PM Mar 18, 2017 | Deepika.com
ദോഹ: മുപ്പത്തൊന്നു വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സംസ്കൃതിയുടെ ആദ്യകാല പ്രവർത്തകനും മൻസൂറ യൂണിറ്റ് അംഗവുമായ കെ. ബാലകൃഷ്ണൻ പേരാന്പ്രയ്ക്ക് യാത്രയയപ്പ് നൽകി.

ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ സംസ്കൃതിയുടെ ഉപഹാരം നൽകി. ട്രഷറർ ശിവാനന്ദൻ വൈലൂർ, മൻസൂറ യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൾ അസീസ്, സെക്രട്ടറി സരുണ്‍ മാണി വയനാട്, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ വിജയകുമാർ, ഷാനവാസ് ഏലച്ചോല, ഇ.എം. സുധീർ തുടങ്ങിയവർ സംബന്ധിച്ചു.