ഹില്ലരി ഇമെയിൽ അന്വേഷണ റിപ്പോർട്ട് മോഷ്ടാക്കൾ അടിച്ചുമാറ്റി

08:53 PM Mar 18, 2017 | Deepika.com
ന്യൂക്കലിൻ (ന്യൂയോർക്ക്): ഹില്ലരി ക്ലിന്‍റന്‍റെ വിവാദപരമായ ഇമെയിൽ അന്വേഷണറിപ്പോർട്ടും ട്രംപ് ടവറിന്‍റെ ഫ്ളോർ പ്ലാനും മറ്റു നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന ലാപ്ടോപ് കളവ് പോയതായി ബ്രൂക്കാലിൻ പോലീസ് അറിയിച്ചു.

മാർച്ച് 16ന് ബ്രൂക്കലിനിൽ വച്ച് സീക്രട്ട് സർവീസ് ഏജന്‍റിന്‍റെ വാഹനത്തിൽ നിന്നാണ് മോഷണം പോയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ വീടിന് സമീപമുള്ള ഡ്രൈവേയിൽ പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു കംപ്യൂട്ടർ സൂക്ഷിച്ചിരുന്നത്. ലാപ്ടോപ്പിൽ വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടാണോ, അതോ യാദൃശ്ചികമായാണോ കളവ് നടത്തിയതെന്ന് അന്വേഷണത്തിലാണ് പോലീസ്. വാഹനത്തിൽനിന്നും കളവുപോയ നാണയങ്ങൾ, ബാഗ്, മറ്റുചില സാധനങ്ങൾ തുടങ്ങിയവ പിന്നീട് പോലീസ് കണ്ടെടുത്തു. ഇവ പോളി കൗണ്ടി ഡെ സ്കൂളിലെ ഒരു അധ്യാപികയാണ് പോലീസിലേൽപിച്ചത്്.

സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോ, ദൃക്സാക്ഷികളോ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് ന്യൂയോർക്ക് പോസീസ് അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ