ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് അംബാസഡറെ സന്ദർശിച്ചു

09:43 PM Feb 28, 2017 | Deepika.com
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രതിനിധികൾ കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനെ സന്ദർശിച്ചു. കുവൈത്തിലെ നിലവിലുള്ള പൊതുവായ പ്രശ്നങ്ങൾ അസോസിയേഷൻ പ്രതിനിധികൾ അദ്ദേഹത്തെ ധരിപ്പിച്ചു.

ജലീബ് മേഖലയിൽ അനധികൃതമായി നിരവധി വർക്ഷോപ്പുകൾ പ്രവർത്തിക്കുന്നതുമൂലം ധാരാളം ആളുകൾ ഈ മേഖലയിൽ എത്തിപ്പെടുകയും ത·ൂലം നിയമപരമല്ലാത്ത ധാരാളം കാര്യങ്ങൾ നടക്കുന്നതായും പരാതിപ്പെട്ടു. ജനവാസകേന്ദ്രമാകയാൽ വർക് ഷോപ്പിൽനിന്നും പുറംതള്ളുന്ന കെമിക്കൽ പരിസര മലിനീകരണവും കുട്ടികൾക്ക് രോഗങ്ങൾക്കും കാരണമാക്കുന്നുവെന്ന് സംഘം ബോധ്യപ്പെടുത്തി. നിയമാനുസൃതമല്ലാത്ത കെട്ടിട വാടകയും സ്കൂൾ അഡ്മിഷൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സ്കൂളുകളിൽ ഈടാക്കുന്ന ഉയർന്ന ഫീസും സംഘം അംബാസഡറെ ധരിപ്പിച്ചു.

സംഘം ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും തികച്ചും ന്യായമാണെന്നും വേണ്ട നടപടികൾ എടുക്കാമെന്നും സംഘത്തെ അംബാസഡർ സുനിൽ ജെയിൻ അറിയിച്ചു. അസോസിയേഷൻ മാർച്ചിൽ നടത്തുന്ന മെഗാ പരിപാടിയിൽ അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എംബസിയുടെ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

സണ്ണി പതിച്ചിറ, ബിനോയ് ചന്ദ്രൻ, തോമസ് പള്ളിക്കൽ, നൈനാൻ ജോണ്‍, മാത്യു ചെന്നിത്തല, അഷറഫ് മണ്ണച്ചേരി, അജി കുട്ടപ്പൻ,സക്കറിയ ആലപ്പുഴ, ഷംസു താമരക്കുളം, സുലേഖ അജി, ജോളി രാജൻ എന്നിവർ സംഘത്തെ പ്രതിനിധീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ