കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

07:23 PM Feb 28, 2017 | Deepika.com
റിയാദ്: കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. മാടായി പുതിയങ്ങാടി സഫിയ മൻസിലിൽ കാഞ്ഞിരക്കൽ തെയക്കണ്ടി മുഹമ്മദ് അലി (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇത്തിഹാദ് കമ്യൂണിക്കേഷൻ കന്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: റസീന മുഹമ്മദ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ