സെമിനാറും സൗജന്യ ദന്തപരിശോധനാ ക്യാന്പും

08:39 PM Feb 27, 2017 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്തിലെ കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റും ഇന്ത്യൻ ഡെന്‍റൽ അലയൻസ് ഇൻ കുവൈറ്റും സംയുക്തമായി മെഡിക്കൽ സെമിനാറും കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധനാ ക്യാന്പും സംഘടിപ്പിച്ചു.

മംഗഫ് കല സെന്‍ററിൽ നടന്ന പരിപാടി ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ് എം. ജോർജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കണ്‍വീനർ രഹീൽ കെ.മോഹൻദാസ് ആമുഖ പ്രഭാഷണംനടത്തി. ബാലവേദി കുവൈറ്റ് അംഗം പൃഥിരാജ് പ്രസംഗിച്ചു. തുടർന്ന് കുകുട്ടികളും ദന്ത സംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. കഉഅഗ കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. പ്രതാപ് ഉണ്ണിത്താൻ സെമിനാറിന് നേതൃത്വം നൽകി.

തുടർന്നു കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധന നടന്നു. ഡോ. ഷിറാസ് ഉസ്മാൻ, ഡോ. നിനോ ജോണ്‍, ഡോ. സിമി ഭാർഗവി, ഡോ. രാഹുൽ പുത്തലത്ത്, ഡോ. സുബു തോമസ്, ഡോ. കൃഷ്ണ റാവു, ഡോ. കൃഷ്ണ മൂർത്തി ഗൗഡ എന്നിവർ ദന്ത പരിശോധന ക്യാന്പിനു നേതൃത്വം നൽകി.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി, കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ് എം.ജോർജ്, കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കണ്‍വീനർ രഹീൽ കെ.മോഹൻദാസ്, കേന്ദ്ര രക്ഷാധികാര സമിതി അംഗങ്ങളായ ജോസഫ് പണിക്കർ, പി.ആർ. ബാബു, ഷെറിൻ ഷാജു, രാജീവ് അന്പാട്ട് എന്നിവർ ഡോക്ടർമാർക്ക് ഉപഹാരം സമർപ്പിച്ചു.

സനൽ, രജീഷ്, ജയകുമാർ, കുഞ്ചറിയ, രഘു, ഗോപീദാസ്, സുകുമാരൻ, തോമസ്, സുധാകരൻ, നോബി ആന്‍റണി, രവീന്ദ്രൻ പിള്ള, അനൂപ്, ജിജോ, പ്രസീത് കരുണാകരൻ, ശുഭ ഷൈൻ, ദേവി സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ