കെജിഎ ഗ്രൂപ്പ് ഗ്രാമം ദത്തെടുക്കുന്നു

08:35 PM Feb 27, 2017 | Deepika.com
കുവൈത്ത്: ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന കേരള സർക്കാർ പദ്ധതിയിലേക്ക് കെജിഎ ഗ്രൂപ്പ് ആദ്യഗഡു കൈമാറി. മൂന്നു കോടി രൂപയാണ് കുവൈത്തിലെ വ്യവസായി കെ.ജി. ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള കെജിഎ ഗ്രൂപ്പ് നൽകുക.

ആദ്യഗഡുവായി 50,000 ദിനാർ എൻബിടിസി കാർണിവലിൽ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനിന് കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി. ഏബ്രഹാം നൽകി. ആശുപത്രി, സ്കൂൾ, ഹോസ്റ്റൽ തുടങ്ങിയ സംവിധാനങ്ങളാണ് ഗ്രാമത്തിൽ കെജിഎ ഗ്രൂപ്പ് ഒരുക്കുക. കാർണിവൽ കെ.ജി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ, ഡോ. വി.പി. ഗംഗാധരൻ, ആദർശ് ബാബു, നീനു വിൻസൻറ് മാന്പിള്ളി, കെ.സി. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ