എംഇഎസ് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാന്പ്

08:34 PM Feb 27, 2017 | Deepika.com
കുവൈത്ത് : എംഇഎസ് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. മാർച്ച് 10ന് (വെള്ളി) അബാസിയ ബൽക്കീസ് മസ്ജിദിന് സമീപമുള്ള പാക്കിസ്ഥാൻ എക്സൽ സ്കൂളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റേയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്േ‍റയും സഹകരണത്തോടെയാണ് ക്യാന്പ് നടത്തുക. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ക്യാന്പ്.

തുടർച്ചയായ പതിനാറാം വർഷമാണ് എംഇഎസ് ക്യാന്പ് നടത്തുന്നത്. സൗജന്യ വൈദ്യപരിശോധനയോടപ്പം ബ്ളഡ് ഷുഗർ പരിശോധനയും കൊളസ്ട്രോൾ പരിശോധനയും സൗജന്യമാണ്. രോഗികൾക്ക് ആവശ്യമായ മരുന്നും ക്യാന്പിൽനിന്ന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാന്പ് രജിസ്ട്രേഷൻ ഫോറം കുവൈത്തിലെ എല്ലാ മലബാർ ഗോൾഡ് ഷോപ്പുകളിലും ലഭ്യമാണ്. വിവിധ വകുപ്പിലെ 50ലധികം പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാന്പിൽ ലഭ്യമാണ്. കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ ഒരുക്കുന്ന പ്രത്യേകമായ സൗകര്യം ക്യാന്പിൽ ഉണ്ടായിരിക്കുമെന്ന് എംഇഎസ് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 66472878, 96093553.

റിപ്പോർട്ട്: സലിം കോട്ടയിൽ