മലയാളി സമാജം കഥാസ്വാദന ചർച്ച സംഘടിപ്പിച്ചു

05:59 PM Feb 27, 2017 | Deepika.com
ദമാം: സൗദി മലയാളി സമാജം ദമാം ചാപ്റ്റർ മലയാള ചെറുകഥയുടെ ഒന്നേകാൽ നൂറ്റാണ്ട് കാന്പയിന്‍റെ ഭാഗമായി കഥാസ്വാദന ചർച്ച സംഘടിപ്പിച്ചു. ഉറൂബ് (പടച്ചോന്‍റെ ചോറ്), കമലാ സുരയ്യ (പക്ഷിയുടെ മണം), എംടി (പെരുമഴയുടെ പിറ്റേന്ന്) കഥകൾ ലുഖ്മാൻ വിളത്തൂർ, സോഫി ഷാജഹാൻ, ജയചന്ദ്രൻ സി. പെരിങ്ങനം എന്നിവർ അവതരിപ്പിച്ചു.

അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമാജം സൗദി പ്രസിഡന്‍റ് മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ ചർച്ചയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് നജാത്തി, പി.ടി. അലവി, അബാസ് തറയിൽ, ഡോ. സിന്ധു ബിനു, സുമി ശ്രീലാൽ, സക്കീർ പറന്പിൽ, അൻസാർ ആദിക്കാട്, സജീർ നിലമേൽ, മുസ്തഫ മുക്കൂട്, ഡോ ടെസി റോണി, അബ്ദുൾ അലി കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. റോണി ചിറ്റിലപ്പിള്ളി, ആൽബിൻ ജോസഫ്, ഷാജഹാൻ കുണ്ടറ, ഡോ. അജി വർഗീസ്, നജ്മുന്നീസ വെങ്കിട്ട, ബൈജു കുട്ടനാട്, സജൂബ് കൊല്ലം, അസ്ലം ഫറോക്ക്, ഷജീർ മജ്ദാൽ, ശ്രീലാൽ, ഹമീദ് വടകര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം