ഡാളസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി

07:58 PM Feb 27, 2017 | Deepika.com
ഗാർലന്‍റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം അനുഗ്രഹീത ഗായകരുടെ ഗാനങ്ങളാലും സംഗീതാസ്വദകരുടെ സാന്നിധ്യം കൊണ്ടും അവിസ്മരണീയമായി.

ഫെബ്രുവരി 25ന് ഇന്ത്യ കൾചറൽ ആൻഡ് എഡ്യുക്കേഷൻ സെന്‍റർ കോണ്‍ഫറൻസ് ഹാളിലായിരുന്നു പരിപാടി അരേങ്ങേറിയത്. അസോസിയേഷൻ അംഗങ്ങളുടെ ജ·സിദ്ധമായ സംഗീത വിസ്മയത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്‍റ് ബാബു സി. മാത്യു പറഞ്ഞു.

തുടുർന്നു രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഗീത സായാഹ്നത്തിൽ പങ്കെടുത്തവർ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും സിനിമാ ഗാനങ്ങൾ ആലപിച്ചു. ഹരിദാസ് തങ്കപ്പനാണ് പരിപാടികൾ നിയന്ത്രിച്ചത്. ഇമ്മാനുവൽ ആന്‍റണി, റ്റിഫനി ആന്‍റണി, സാനിയ സ്കറിയ, അനൂപ സാം, പ്രവീണ്‍ തോമസ്, ഫ്രാൻസിസ് തോട്ടത്തിൽ,തോമസുകുട്ടി, സുകു വർഗീസ്, ജോയി ആന്‍റണി, അനശ്വർ മാന്പിള്ളി, ബേബി കൊടുവത്ത് തുടങ്ങിയ അസോസിയേഷൻ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. കേരളത്തിൽ നിന്നും അതിഥിയായി എത്തിയ ഇഗ്നേഷ്യസ് ആന്‍റണിയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി. സെക്രട്ടറി റോയ് കൊടുവത്തിന്‍റെ നന്ദി പ്രസംഗത്തോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ